ആക്ടിവിസ്റ്റുകള്‍ക്ക് ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമലയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സന്നിധാനത്തേയ്ക്ക് എത്താന്‍ ശ്രമിച്ച യുവതികള്‍ വിശ്വാസികളല്ല, ആക്ടിവിസ്റ്റുകളാണ്. ആക്ടിവിസം കാണാനുള്ള സ്ഥലമല്ല ശബരിമലയെന്നും മന്ത്രി. സുരക്ഷയൊരുക്കുന്നതിന് മുന്‍പ് വന്നവരുടെ പശ്ചാത്തലം പോലീസ് പരിശോധിക്കേണ്ടിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. യുവതികള്‍ ഇപ്പോഴും നിലപ്പന്തലില്‍ തുടരുകയാണ്. പതിനെട്ടാം പടിക്ക് സമീപം പരികര്‍മികള്‍ പ്രതിഷേധിക്കുകയാണ്.
