യുവതിയെ തടങ്കലില്‍ പാര്‍പ്പിച്ച്‌ ബലാത്സം​ഗത്തിന് ഇരയാക്കി

ഒഡീഷ: യുവതിയെ തടങ്കലില്‍ പാര്‍പ്പിച്ച്‌ ബലാത്സം​ഗത്തിന് ഇരയാക്കി . പുരിയിലാണ് യുവതിയെ തടങ്കലില്‍ പാര്‍പ്പിച്ച്‌ പത്ത് ദിവസം കൂട്ടബലാത്സം​ഗത്തിനിരയാക്കിയത്. ഇരുപത്തഞ്ച് വയസ്സുകാരിയായ യുവതിയാണ് പശ്ചിമബം​ഗാളില്‍ പീഡനത്തിന് ഇരയായത്.

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് സൂപ്രണ്ട് ​ഗാ​ഗറിന്‍ മൊഹന്തി പറഞ്ഞു. കാജല്‍ എന്ന് പേരുള്ള മറ്റൊരു സ്ത്രീയാണ് ഇവരെ ഇവിടെ എത്തിച്ചത്. ഒരു വര്‍ഷം മുമ്ബ് ജോലി നല്‍കാമെന്ന വാ​ഗ്ദാനം നല്‍കിയാണെത്രേ യുവതിയെ ഒഡീഷയില്‍ നിന്ന് ഇവിടെ കൂട്ടിക്കൊണ്ട് വന്നത്

നിരവധി ആളുകള്‍ പത്ത് ദിവസത്തിലധികമായി തന്നെ ലൈം​ഗികമായി പീഡിപ്പിച്ചതായി യുവതി പൊലീസിനോട് വെളിപ്പെടുത്തി. പൂട്ടിയിട്ടിരുന്ന മുറി തകര്‍ത്താണ് യുവതിയെ പൊലീസ് രക്ഷപ്പെടുത്തിയത്. യുവതിയെ പുരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *