നിലയ്‌ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച ബിജെപി നേതാക്കളെ അറസ്റ്റ്‌ ചെയ്‌തു

നിലയ്‌ക്കല്‍ > നിലയ്‌ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച്‌ കലാപം സംഘര്‍ഷം ആസൂത്രണം ചെയ്യാനെത്തിയ ബിജെപി നേതാക്കളെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ബിജെപി നേതാക്കളായ എ എന്‍ രാധാകൃഷ്‌ണനും ജെ ആര്‍ പത്മകുമാറും ഉള്‍പ്പെടുന്ന പത്തംഗ സംഘത്തെയാണ്‌ അറസ്റ്റ്‌ ചെയ്‌തു നീക്കിയത്‌.

അയ്യപ്പഭക്തന്മാരുടെ വേഷത്തില്‍ പൊലീസിന്‍റെ കണ്ണില്‍പ്പെടാതെയാണ് ഇവര്‍‌ നിലയ്ക്കലില്‍ എത്തിയത്‌. മുഖ്യമന്ത്രിക്കെതിരെയും ദേവസ്വം മന്ത്രിക്കെതിരെയും മുദ്രാവാക്യം മുഴക്കിയതോടെയാണ്‌ ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ഇവരെ നിലയ്ക്കല്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചു.

പമ്ബ, സന്നിധാനം, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളിലെ നിരോധനാജ്ഞ മൂന്ന് ദിവസം കൂടി നീട്ടിയിരുന്നു. കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിരുന്ന നിലയ്ക്കലില്‍ ഇന്ന് ഉച്ചയ്ക്ക് 2 മണിക്കായിരുന്നു സംഭവം.

Leave a Reply

Your email address will not be published. Required fields are marked *