ശബരിമലയില്‍ സ്ഥിതി അതീവ ഗുരുതരമെന്ന് സ്പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്

ശബരിമല സ്ത്രീപ്രവേശന വിഷയമ നേരിടുന്ന സാഹചര്യത്തില്‍ സ്ഥിതി അതീവ ഗുരുതരമെന്ന് സ്പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്. സന്നിധാനത്ത് രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകരും വിശ്വാസ സംരക്ഷകരെന്ന പേരില്‍ കുറച്ചാളുകളും സ്ത്രീപ്രവേശനത്തെ തടയുന്നതിനായി നിലയുറപ്പിച്ചിരിക്കുന്നതായി സ്പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു .വരുന്ന മണ്ഡലകാലത്ത് ക്രമത്തിലും തിക്കിലും തിരക്കിലും പെട്ട് തീര്‍ത്ഥാടകര്‍ക്കും പൊലീസിനും ജീവാപായം വരെ ഉണ്ടാകാന്‍ ഇടയുണ്ട് .

എരുമേലി, നിലയ്ക്കല്‍, പമ്ബ, ശബരിമല എന്നിവിടങ്ങളില്‍ പ്രക്ഷേപങ്ങളും ബഹളങ്ങളും നടക്കാനും ഇടയുണ്ട് .50 വയസില്‍ താഴേ ഉള്ള സ്ത്രീകളെ ശബരിമലയില്‍ ദര്‍ശനത്തിനായി തടയുകയാണ് ഉണ്ടായത് .മണ്ഡലകാലത്തും അതിനായി പ്രക്ഷോഭകര്‍ ഉണ്ടാകും .ഇതുവരെ പതിനാറ് ക്രിമിനല്‍ കേസുകള്‍ ആണ് ശബരിമലയില്‍ നടന്നതായി സ്പെഷല്‍ കമ്മിഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി .

Leave a Reply

Your email address will not be published. Required fields are marked *