മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ബോര്‍ഡിനെ പരിഹസിച്ച്‌ മൗറീനോ

ഇന്നലെ യുവന്റസിനോടെ പരാജയപ്പെട്ട മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ മാഞ്ചസ്റ്റര്‍ ബോര്‍ഡിനെതിരെ ഒളിയമ്ബ് എറിഞ്ഞാണ് മത്സര ശേഷമുള്ള സംസാരം അവസാനിപ്പിച്ചത്. യുവന്റസ് ക്ലബിനെ പുകഴ്ത്തി കൊണ്ടാണ് പറയാതെ തന്നെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ മൗറീനോ വിമര്‍ശിച്ചത്. യുവന്റസ് ക്ലബിന്റെ പ്രവര്‍ത്തനം ആ ക്ലബിന്റെ മേന്മ കാണിക്കുന്നതാണ് എന്നായിരുന്നു മൗറെനോ പറഞ്ഞത്.

യുവന്റസ് ഏഴു വര്‍ഷങ്ങളായി ഇറ്റലിയിലെ ചാമ്ബ്യന്മാരാണ് എന്നിട്ടും അവരുടെ ദാഹം അടങ്ങുന്നില്ല. ഹിഗ്വയിനും ഡിബാലയും മാന്‍സുകിചും ഒക്കെ ടീമില്‍ ഉണ്ടായിട്ടും അവര്‍ റൊണാള്‍ഡോയെ ടീമിലെത്തിക്കാന്‍ തയ്യാറായി. ലോകത്തെ ഏറ്റവും മികച്ച ക്ലബാകാനും മികച്ച ടീമായി നിലനില്‍ക്കാനുമുള്ള ആ ക്ലബിന്റെ കാഴ്ച്ചപ്പാടാണ് ഇതില്‍ കാണുന്നത്. മൗറീനോ പറയുന്നു.

കെല്ലിനിയും ബാര്‍സഗ്ലിയും റുഗിനിയും ഉണ്ടായിട്ടും ബൊണൂചിയെ വാങ്ങാന്‍ അവര്‍ക്ക് കഴിഞ്ഞു. അതാണ് മികച്ച ക്ലബിന്റെ ഗുണം എന്നും മൗറീനോ പറഞ്ഞു. സീസണ്‍ തുടക്കത്തില്‍ മൗറീനോ ആവശ്യപ്പെട്ട താരങ്ങളെ ഒന്നും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ബോര്‍ഡ് ടീമില്‍ എത്തിച്ചിരുന്നില്ല. ഇത് ലക്ഷ്യ വെച്ചായിരുന്നു മൗറീനോയുടെ ഒരോ വാക്കുകളും.

Leave a Reply

Your email address will not be published. Required fields are marked *