പുതിയ ശാന്തിതീരം

മലപ്പുറം-കോട്ടക്കുന്നിന്റെ ഭംഗി ആസ്വദിച്ചിറങ്ങുന്നവര്‍ക്ക് ഇന് ശാന്തിതീരത്ത് പുത്തന്‍ കാഴ്ചകള്‍ കാണാം. കടലുണ്ടിപ്പുഴയില്‍ ബോട്ടിംഗ് നടത്താം. ജില്ലാ ആസ്ഥാനത്ത് കോട്ടക്കുന്ന് ടൂറിസം പാര്‍ക്കിനു പുറമേ മറ്റൊരു പാര്‍ക്ക് കൂടി നിലവില്‍ വന്നു. സിവില്‍ സ്റ്റേഷനോട് ചേര്‍ന്ന് പുഴയുടെ തീരത്തുള്ള ശാന്തിതീരം പുഴയോരം പാര്‍ക്ക് ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.  ചടങ്ങില്‍ പി ഉബൈദുള്ള എം എല്‍ എ അധ്യക്ഷനായിരുന്നു.

santhi 03മലപ്പുറത്തെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് കോട്ടക്കുന്ന് പാര്‍ക്കിനു പുറമേ മറ്റൊരു ആകര്‍ഷണ കേന്ദ്രം കൂടിയാണ് സ്‌നേഹതീരം. കയാക്കിങ്, പെഡല്‍ ബോട്ടിങ് എന്നിവക്കൊപ്പം ജലബലൂണ്‍ സംവിധാനവും സഞ്ചാരികള്‍ക്ക് ആസ്വദിക്കാം.  പത്തു രൂപയാണ് പ്രവേശന ഫീസ്.  വാഹനം പാര്‍ക്ക് ചെയ്യുന്നതിനടക്കം സൗകര്യങ്ങള്‍ പാര്‍ക്കില്‍ ലഭ്യമാണ്.  സ്വകാര്യ പങ്കാളിത്തോടെയാണ് പാര്‍ക്കില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.  നഗരസഭ അധ്യക്ഷ സി ച്ച് ജമീല, ജില്ലാ കലക്ടര്‍ ടി.ഭാസ്‌കരന്‍, ഡി.ടി.പി.സി സെക്രട്ടറി വി.ഉമ്മര്‍കോയ, കൗണ്‍സിലര്‍മാരായ സലീന, ബുഷ്‌റ, ഹാരിസ് ആമിന്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എ സുന്ദരന്‍, ഡി.ടി.പി.സി ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പി.കെ അസ്ലു, എം.കെ മുഹ്‌സിന്‍, എ.കെ എ നസീര്‍ എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *