സിപിഎമ്മുമായി സഹകരിക്കാന്‍ അനുമതി

ന്യൂഡല്‍ഹി:  വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ സി പി എമ്മുമായുളള ധാരണയ്ക്ക് ഹൈക്കമാഡിന്റെ അനുമതി. ജനാധിപത്യ ശക്തികളുമായി സഹകരിക്കുമെന്ന് ബാഗാള്‍ പിസിസി അധ്യക്ഷന്‍ അധിര്‍ ചൗധരി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഹൈക്കമാഡ് അനുമതി നല്‍കിയതായും അദ്ദേഹം അറിയിച്ചു.

തിരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിയെ നേരിടുന്നതിന് ശക്തമായ സഖ്യം ആവശ്യമാണെന്ന്  സിപിഎം ബാഗാള്‍ ഘടകം കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിരിന്നു. ഇതേ തുടര്‍ന്നാണ് കോണ്‍ഗ്രസ്സുമായുളള ചര്‍ച്ചകള്‍ സിപിഎം  തുടങ്ങിയത്. എന്നാല്‍ കേരള ഘടകത്തിന്റെ എതിര്‍പ്പിനെ  തുടര്‍ന്ന് സഖ്യമില്ലാതെ പ്രദേശിക നീക്കുപോക്കാകാമെന്ന് സിപിഎം കേന്ദ്ര നേതൃത്വം അറിയിച്ചിരുന്നു. സിപിഎം കോണ്‍ഗ്രസ്സ് സഖ്യം പരസ്സ്യമായി പറയാന്‍ ഇരുപാര്‍ട്ടികളും തയ്യാറാകണമെന്നാണ് മമതയുടെ വെല്ലുവിളി.

Leave a Reply

Your email address will not be published. Required fields are marked *