ചെന്നൈ: തമിഴ്നാട്ടിലെ 18 എംഎല്‍എമാരെ അയോഗ്യരാക്കി മദ്രാസ് ഹൈക്കോടതി വിധി തങ്ങള്‍ക്ക് തിരിച്ചടിയല്ലെന്ന് അമ്മ മക്കള്‍ മുന്നേറ്റ കഴകം നേതാവ് ടി.ടി.ടി. ദിനകരന്. ഈ സാഹചര്യങ്ങളെ തങ്ങള്‍ അതിജീവിക്കും. എംഎല്‍എമാരുമായി ആലോചിച്ചശേഷം തുടര്‍ നടപടികള്‍ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതിയില്‍ പോകണമോ ഉപതെരഞ്ഞെടുപ്പ് നേരിടണോ എന്ന് എംഎല്‍എമാര്‍ തീരുമാനിക്കും. ആവശ്യമെങ്കില്‍ ഉപതെരഞ്ഞെടുപ്പ് നേരിടുമെന്നും ദിനകരന് കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി കെ. പളനിസ്വാമിയുടെ സര്‍ക്കാരില്‍ അവിശ്വാസം രേഖപ്പെട്ടുത്തിയ 18 എംഎല്‍എമാരെയാണ് 2017 സെപ്റ്റംബര്‍ 18ന് എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയത്. ഈ നടപടിയാണ് ഇന്ന് മദ്രാസ് ഹൈക്കടോതി ശരിവച്ചത്.
ദിനകരു പിന്തുണ പ്രഖ്യാപിച്ചാണ് എംഎല്‍എമാര്‍ വിപ്പ് ലംഘിച്ചത്. മുഖ്യമന്ത്രിയില്‍ അവിശ്വാസം രേഖപ്പെടുത്തിയ എംഎല്‍എമാര്‍ക്കെതിരേ 1986ലെ കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് നടപടി സ്വീകരിച്ചത്.
