സാലറി ചാലഞ്ചിനെതിരെയുള്ള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

തിരുവനന്തപുരം: സാലറി ചാലഞ്ചിനെതിരെയുള്ള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. വിഷയം തിങ്കളാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് .സാലറി ചലഞ്ചിന് ജീവനക്കാരെ നിര്‍ബന്ധിക്കരുതെന്നായിരുന്നു ഹൈക്കോടതി നിര്‍ദേശം

പ്രളയത്തിനു ശേഷം ഏറെ വിവാദമായ സര്‍ക്കാര്‍ നിര്‍ദേശമായിരുന്നു സാലറി ചലഞ്ച്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഒരു മാസത്തെ ശമ്ബളം ദുരിതാശ്വാസ നിധിയിലേക്കു നല്‍കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം. എന്നാല്‍ ഇതിനോടു സമ്മിശ്ര പ്രതികരണമായിരുന്നു ഉദ്യോഗസ്ഥരില്‍ നിന്നും ലഭിച്ചത്.

ഒടുവില്‍ ഹൈക്കോടതിയില്‍ നിന്നും വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി. പ്രളയ ദുരിതാശ്വാസത്തിന്റെ പേരില്‍ നിര്‍ബന്ധിത ശമ്ബളപ്പിരിവിന് ഉത്തരവിറക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് എങ്ങനെ കഴിയുമെന്നായിരുന്നു ഹൈക്കോടതി ചോദിച്ചത്. നിര്‍ബന്ധിത പിരിവ് ‘പിടിച്ചുപറിക്കല്‍’ ആകും. മുഖ്യമന്ത്രി ‘സാലറി ചാലഞ്ച്’ മുന്നോട്ടുവച്ചത് അഭ്യര്‍ഥനയായാണ്. അതു മാനിച്ചു പലരും തയാറായി. എന്നാല്‍ നിര്‍ബന്ധിത ഉത്തരവ് അതിനു തിരിച്ചടിയാകുമെന്നു വാദത്തിനിടെ കോടതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *