കാട്ടുതറയുടെ സംസ്‌കാര ചടങ്ങിനെത്തിയ സിസ്റ്റര്‍ അനുപമയ്ക്ക് നേരെ കയ്യേറ്റ ശ്രമം

ചേര്‍ത്തല: ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ സംസ്‌കാര ചടങ്ങിനായി എത്തിയ സിസ്റ്റര്‍ അനുപമയ്ക്ക് നേരെ കയ്യേറ്റ ശ്രമം. പള്ളിപ്പുറം സെന്റ് മേരീസ് പള്ളി ഓഫീസില്‍ നിന്നും സിസ്റ്ററെ ബലമായി ഇറക്കി വിടുകയും ചെയ്തു.

ഒരു വിഭാഗം വിശ്വാസികളാണ് സിസ്റ്റര്‍ അനുപമയ്ക്ക് നേരെ രംഗത്തെത്തിയത്. സിസ്റ്റര്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ ആണ് വിശ്വാസികള്‍ പ്രതിഷേധവുമായി എത്തിയത്.

വൈകിട്ട് നാലരയോടെയാണ് ഫാദര്‍ കാട്ടുതറയുടെ സംസ്‌കാരച്ചടങ്ങുകള്‍ക്ക് വേണ്ടി സിസ്റ്റര്‍ അനുപമ മറ്റ് ചില കന്യാസ്ത്രീകള്‍ക്കൊപ്പം പള്ളിയില്‍ എത്തിയത്. പള്ളിമുറ്റത്ത് വെച്ച്‌ മാധ്യമങ്ങളോട് സംസാരിക്കാന്‍ തുടങ്ങുമ്ബോഴാണ് ഒരുവിഭാഗം ജനങ്ങള്‍ അവരെ തടയുകയും പ്രതിഷേധിക്കുകയും ചെയ്തത്. പള്ളിയുടെ ഗേറ്റിന് ഉള്ളില്‍ വച്ച്‌ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ അനുവദിക്കില്ലെന്ന് അവര്‍ ഉറപ്പിച്ചു പറയുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *