ചാവുകടലിലെ വെള്ളപ്പൊക്കത്തില്‍ 18 മരണം

അമ്മാന്‍: ജോര്‍ദാന്‍- ഇസ്രായേല്‍ അതിര്‍ത്തിയില്‍ ചാവുകടലില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 18 പേര്‍ മരിച്ചു. സംഭവത്തില്‍ 11 പേര്‍ക്ക്​ പരിക്കേറ്റു. ചാവുകടലിലേക്ക് വിദ്യാര്‍ത്ഥികളുമായി വിനോദയാത്രയ്ക്ക് വന്ന സ്​​കൂള്‍ ബസ്​ ഒലിച്ചുപോയതിനെ തുടര്‍ന്നാണ് അപകടം സംഭവിച്ചത്. മരിച്ചവരില്‍ ഭൂരിഭാഗവും 14 വയസില്‍ താഴെയുള്ള സ്​കൂള്‍ കുട്ടികളാണ്​.

37 കുട്ടികളും ഏഴ്​ അദ്ധ്യാപകരുമാണ് സ്​കൂള്‍ ബസിലുണ്ടായിരുന്നത്​. മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്ന്​ അധികൃതര്‍ പറഞ്ഞു. ജോര്‍ദാന്റെ അപേക്ഷപ്രകാരം രക്ഷാപ്രവര്‍ത്തനത്തിനായി ഹെലികോപ്​റ്ററുകള്‍ അയച്ചിട്ടുണ്ടെന്ന്​ ഇസ്രായേല്‍ അധികൃതര്‍ അറിയിച്ചു. പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്​ ചാവുകടല്‍. എന്നാല്‍ എപ്പോഴും വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതാണ്​ ഇവിടം.

Leave a Reply

Your email address will not be published. Required fields are marked *