കൈപൊള്ളിയില്ലെങ്കില്‍ വ്യഭിചരിച്ചിട്ടില്ല: മന്ത്രവാദിയുടെ നിര്‍ദ്ദേശപ്രകാരം മരുമകളെ അഗ്നിപരീക്ഷയ്ക്കിരയാക്കി

മഥുര: പരപുരുഷബന്ധം ആരോപിച്ച്‌ അമ്മായി അമ്മ മരുമകളെ അഗ്നിപരീക്ഷയ്ക്കിരയാക്കി. ഉത്തര്‍പ്രദേശിലെ മഥുരയിലാണ് സംഭവം. മന്ത്രവാദിയുടെ നിര്‍ദേശപ്രകാരമാണ് അമ്മായിയമ്മ മരുമകളുടെ കൈവെള്ളയില്‍ വിറക് കൊള്ളികൊണ്ട് ക്രൂരമായി പൊള്ളിച്ചത്.

കൈ പൊള്ളിയില്ലെങ്കില്‍ വ്യഭിചരിച്ചിട്ടില്ലെന്ന് വിശ്വസിക്കാമെന്നാണ് മന്ത്രവാദി പറഞ്ഞതെന്ന് യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. സ്ത്രീധനത്തിന്റെ പേരും പറഞ്ഞ് അമ്മായിയമ്മ തന്നെ നിരന്തരം ദേഹോപദ്രവം ചെയ്യുകയും മോശം വാക്കുകള്‍ പറയുകയും ചെയ്തിരുന്നതായും സുമാനി എന്ന യുവതിയുടെ പരാതിയില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് മഥുര സ്വദേശിയായ ജയ്വീറും സുമാനിയും തമ്മിലുള്ള വിവാഹം നടന്നത്. രണ്ട് വീട്ടുകാരുടെയും സമ്മതപ്രകാരമുള്ള വിവാഹമായിരുന്നു അത്. അന്നേ ദിവസം തന്നെ സുമാനിയുടെ സഹോദരി പുഷ്പയും ജയ്വീറിന്റെ സഹോദരന്‍ യഷ് വീറുമായുള്ള വിവാഹവും നടന്നിരുന്നു. തുടര്‍ന്ന് ആറ് മാസത്തിന് ശേഷം ജയ്വീറിന്റെ അമ്മ സുമാനിയ വ്യഭിചാരം ചെയ്യുന്നവളാണെന്ന് ആരോപിച്ച്‌ നിരന്തരം പീഡിപ്പിക്കുകയുമായിരുന്നു. ഒരിക്കല്‍ താന്‍ ഉറങ്ങിക്കിടന്നപ്പേള്‍ ഭര്‍ത്താവ് കത്തികൊണ്ട് തന്റെ കൈത്തണ്ട മുറിച്ചുവെന്നും കൊല്ലാന്‍ ശ്രമിച്ചുവെന്നും സുമാനി പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *