തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ച സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ. സിറ്റി പോലീസ് കമ്മീഷണര്‍ സി.പ്രകാശിനാണ് അന്വേഷണ ചുമതലയെന്നും അദ്ദേഹത്തോട് സ്ഥലം സന്ദര്‍ശിച്ച് പ്രാഥമിക റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബെഹ്റ അറിയിച്ചു.
