സൈനികവാഹനത്തിന് നേരെ മാവോയിസ്റ്റ് ആക്രമണം; നാല് ജവാന്മാര്‍ വീരമൃത്യു വരിച്ചു

ബീജാപൂര്‍:  സൈനിക വാഹനത്തിനുനേരെയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ നാല് സി ആര്‍ പി എഫ് ജവാന്‍മാര്‍ വീരമൃത്യു വരിച്ചു. ചത്തീസ്ഗഡിലെ ബീജാപൂരിലാണ് സൈനികവാഹനത്തിന് നേരെ മാവോവാദി ആക്രമണമുണ്ടായത്. ആക്രമണത്തില്‍ രണ്ടു ജവാന്‍മാര്‍ക്ക് പരിക്കുമുണ്ട്.

കുഴിബോംബുകള്‍ കണ്ടെത്താനുപയോഗിക്കുന്ന സൈന്യത്തിന്റെ പ്രത്യേകവാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *