സാലറി ചലഞ്ച്: സമ്മതപത്രം നല്‍കിയവരില്‍ നിന്ന് മാത്രമേ തുക ഈടാക്കൂവെന്ന് ധനമന്ത്രി

തിരുവനന്തപുരം: സാലറി ചലഞ്ചില്‍ സുപ്രീംകോടതി വിധി തിരിച്ചടിയെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്. സമ്മതപത്രം നല്‍കിയവരില്‍ നിന്ന് മാത്രമേ ഈ മാസം തുക ഈടാക്കൂ എന്ന് അദ്ദേഹം വ്യക്തമാക്കി. കോടതി വിധിയുടെ വിശദാംശങ്ങള്‍ അറിഞ്ഞതിന് ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും ഭൂരിഭാഗം ജീവനക്കാരും സമ്മതപത്രം നല്‍കിയിട്ടുണ്ടെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

സാ​ല​റി ച​ല​ഞ്ച് സ്വീ​ക​രി​ക്കാ​ത്ത​വ​ര്‍ വി​സ​മ്മ​ത​പ​ത്രം ന​ല്‍​ക​ണ​മെ​ന്ന ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്ത ഹൈ​ക്കോ​ട​തി ന​ട​പ​ടി സു​പ്രീം​കോ​ട​തി ശ​രി​വ​ച്ച സുപ്രീംകോടതി വിധിക്ക് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സാ​ല​റി ച​ല​ഞ്ചി​നു സ​മ്മ​ത​മു​ള്ള​വ​ര്‍ സ​ര്‍​ക്കാ​രി​നെ അ​റി​യി​ച്ചാ​ല്‍ മ​തി​യെ​ന്നും സു​പ്രീം​കോ​ട​തി നി​രീ​ക്ഷി​ച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *