ഇന്ത്യന്‍ ടെന്നീസ് താരം സാനിയയ്ക്കും ഷോയ്ബ് മാലിക്കിനും ആണ്‍കുഞ്ഞ്

ഹൈദരാബാദ്: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയ്ക്കും പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഷോയ്ബ് മാലിക്കിനും ആണ്‍കുഞ്ഞ്. തന്റെ ട്വിറ്ററിലൂടെ ഷോയ്ബാണ് കുഞ്ഞ് പിറന്ന വിവരം ലോകത്തെ അറിയിച്ചത്.

അത്യധികം ആവേശത്തോടെ ഞാന്‍ ആ വാര്‍ത്ത അറിയിക്കുകയാണ്. എനിക്കും സാനിയയ്ക്കും ആണ്‍കുഞ്ഞ് പിറന്നിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. എല്ലാവരുടേയും ആശീര്‍വാദങ്ങള്‍ക്ക് നന്ദി ഷോയ്ബ് ട്വിറ്ററില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *