പി കെ ഷിബുവിന്റെ ശബരിമലയില്‍ എല്ലാ പ്രായക്കാര്‍ക്കും പ്രവേശിക്കാം;സന്ദീപാനന്ദ ഗിരി

കൊച്ചി: സംഘപരിവാര്‍ സംഘടനകളെ പരോക്ഷമായി പരിഹസിച്ച്‌ സ്വാമി സന്ദീപാനന്ദ ഗിരി. പി കെ ഷിബു നിങ്ങളുടെ സങ്കല്‍പ്പത്തിലുള്ള നൈഷ്ഠിക ബ്രഹ്മചാരിയല്ലെന്ന് സ്വാമി ഫേസ്ബുക്കില്‍ കുറിച്ചു. പി കെ ഷിബുവിന്റെ ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള യുവതികള്‍ക്ക് പ്രവേശിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പ്രിയ സംഘമിത്രങ്ങളേ.
പി.കെ ഷിബു “നിങ്ങളുടെ സങ്കല്പത്തിലെ”നൈഷ്ഠിക ബ്രഹ്മചാരിയല്ല.
P.kഷിബുവിന്റെ ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള യുവതികള്‍ക്ക് പ്രവേശനമുണ്ട്.
പി.കെ ഷിബുവിനെ ചിലപ്പോള്‍ നിങ്ങള്‍ക്ക് പൂര്‍ണ്ണയോടും പുഷ്കലയോടും സത്യകനോടുംകൂടി കണ്ടേക്കാം. പി.കെ ഷിബു സന്ദീപാനന്ദഗിരിയില്‍ വിലയം പ്രാപിച്ചെങ്കിലും സംഘികള്‍ നോക്കുമ്ബോള്‍ ഇത്തരത്തിലുള്ള പി.കെ ഷിബുവിനെയാണുകാണുക എന്നതാണ് ഇതിന്റെ കാരണം.
എന്നാല്‍ മനുഷ്യര്‍ നോക്കുമ്ബോള്‍ സ്വാമി സന്ദീപാനന്ദ ഗിരിയെ സാളഗ്രാമം ആശ്രമത്തില്‍ കാണാം.
ധ്വജ പ്രണാമം.

Leave a Reply

Your email address will not be published. Required fields are marked *