കൊച്ചുമകന്‍ ബിജെപി സമരവേദിയില്‍ പോയത് തെറ്റെന്ന് ലോറന്‍സ്

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് പോലീസ് അതിക്രമം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ബിജെപി സമരത്തിന് പിന്തുണയറിയിച്ച്‌ കൊച്ചുമകന്‍ പോയതിനെതിരെ മുതിര്‍ന്ന സിപിഎം നേതാവ് എം.എം.ലോറന്‍സ്. കൊച്ചുമകന്‍ മിലന്‍ ഇമ്മാനുവല്‍ ലോറന്‍സിന്‍റെയും മിലനെ സമരമുഖത്തേക്ക് പറഞ്ഞയച്ച മാതാപിതാക്കളുടെയും നിലപാട് തെറ്റായിപ്പോയെന്ന് അദ്ദേഹം പറഞ്ഞു.‌

കൊച്ചുമകനല്ല, ബിജെപിയുമായി കൂട്ടുകൂടുന്ന നിലപാട് ആര് സ്വീകരിച്ചാലും തെറ്റാണ്. സിഐടിയു മുന്‍ സംസ്ഥാന സെക്രട്ടറിയും പാര്‍ട്ടി ഔദ്യോഗിക പക്ഷത്തെ മുതിര്‍ന്ന നേതാവുമൊക്കെയായ ലോറന്‍സിന്‍റെ കൊച്ചുമകന്‍ ബിജെപി വേദിയിലെത്തിയത് വന്‍ ചര്‍ച്ചാ വിഷയമാകുന്നതിനിടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. പോലീസ് ആസ്ഥാനത്തിന് സമീപം ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ളയുടെ ഉപവാസ സമര വേദിയിലാണ് മിലനെത്തിയത്. സ്വന്തം ഇഷ്ടപ്രകാരമാണ് ഇവിടെ വന്നതെന്നും സംസ്ഥാനത്തെ പോലീസ് അക്രമങ്ങള്‍ക്കെതിരായ നിലപാടിന്‍റെ ഭാഗമായാണ് സമരവേദിയില്‍ വന്നതെന്നും മിലന്‍ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *