കൊച്ചി : സ്കൂള്‍ കുട്ടികള്‍ ചുമട്ടുകാരല്ല എന്ന് ഹൈക്കോടതി . സ്‌കൂള്‍ ബാഗിന്റെ അമിത ഭാരത്തിനെതിരെ ഹൈക്കോടതി രംഗത്തെത്തി .സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം അറിയിച്ചത് .അമിത ഭാരമുള്ള പുസ്തകങ്ങള്‍ സ്‌കൂളില്‍ തന്നെ സൂക്ഷിച്ചു വെയ്ക്കാന്‍ സംവിധാനം ഉണ്ടാക്കണം എന്നും കോടതി നിര്‍ദ്ദേശിച്ചു .
പ്രായോഗിക ബുദ്ധിമുട്ടുകല്‍ കാരണമാണ് കുട്ടികളെ കൊണ്ട് ഭാരം ചുമപ്പിക്കുന്നത് എന്നും കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കുവാനുള്ള ശ്രമം നടക്കുകയാണെന്നും സിബിഎസ്‌ഇ കോടതിയെ അറിയിച്ചു .എന്നാല്‍ ഇത് ഇലക്‌ട്രോണിക്‌സ് യുഗമല്ലേയെന്നും കോടതി തിരികെ ആരാഞ്ഞു .
