ശബരിമല വിഷയം; രാഹുല്‍ ഗാന്ധി കെപിസിസിയെ തള്ളി പറഞ്ഞിട്ടില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം ശബരിമല വിഷയത്തില്‍ രാഹുല്‍ ഗാന്ധി കെപിസിസിയെ തള്ളി പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഹുല്‍ ഗാന്ധിയുടെ പ്രസ്ഥാവനയില്‍ ആശയക്കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല സത്രീപ്രവേശനത്തെ അനുകൂലിച്ച്‌ കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ശബരിമല വിഷയത്തില്‍ തന്റെ നിലപാട് പാര്‍ട്ടിയുടെ നിലപാടിന് വിരുദ്ധമാണെന്നും സത്രീകളെ എല്ലായിടത്തും പോകാന്‍ അനുവദിക്കണമെന്നുമാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. ഇത് വൈകാരിക വിഷയമാണെന്നാണ് കെപിസിസിയുടെ നിലപാടെന്നും താനും പാര്‍ട്ടിയും തമ്മില്‍ ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു.

രാഹുല്‍ ഗാന്ധിയുടെ നിലപാടിനെ ശരിവെച്ച്‌ എഐസിസിയും രംഗത്തെത്തിയിരുന്നു. രാഹുലിന്റെ നിലപാടില്‍ അപാകതയില്ലെന്ന് വ്യക്തമാക്കിയാണ് ആനന്ദ് ശര്‍മ രംഗത്തെത്തിയത്. രാഹുല്‍ ഗാന്ധിയുടെ നിലപാടില്‍ തെറ്റില്ലെന്നും കെപിസിസി പ്രാദേശിക ആചാരത്തിന് അനുസൃതമായ നിലപാട് സ്വീകരിച്ചതാണെന്നും ശബരിമല വിധി സ്വാഗതാര്‍ഹമെന്നാണ് തന്റെ അഭിപ്രായമെന്നും ആനന്ദ് ശര്‍മ്മ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *