മുഖ്യമന്ത്രി വിളിച്ച യോഗത്തിന് ദക്ഷിണേന്ത്യന്‍ മന്ത്രിമാരെത്തിയില്ല

തിരുവനന്തപുരം: ശബരിമല മണ്ഡലകാലത്തിനുമുമ്ബുള്ള ഒരുക്കങ്ങളും ക്രമീകരണങ്ങളും വിലയിരുത്തുന്നതിന് മുഖ്യമന്ത്രി പിണറയി വിജയന്‍ വിളിച്ചു ചേര്‍ത്ത യോഗത്തിന് ദക്ഷിണേന്ത്യന്‍ മന്ത്രമാര്‍ ആരും എത്തിയില്ല. യുവതീ പ്രവേശം , ദര്‍ശനത്തിനുള്ള ഓണ്‍ലൈന്‍ ബുക്കിംഗ്, മണ്ഡല-മകരവിളക്ക് ഒരുക്കങ്ങള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യുന്നതിനായിരുന്നു യോഗം.

സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച്‌ ഉന്നത ഉദ്യോഗസ്ഥര്‍ മാത്രമാണ് യോഗത്തിനെത്തുന്നത് എന്നാണ് വിവരം. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രിയും യോഗത്തില്‍ പങ്കെടുക്കില്ല. ചീഫ് സെക്രട്ടറി ടോം ജോസും യോഗത്തിനെത്തില്ലെന്നാണ് വിവരം. തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലുങ്കാന, കര്‍ണാടക സംസ്ഥാനങ്ങളിലെ മന്ത്രിമാരെയാണ് യോഗത്തിനു ക്ഷണിച്ചിരുന്നത്.

കൂടുതല്‍ ഭക്തരെത്തുന്ന ഇതര സംസ്ഥാനങ്ങളെന്ന നിലയില്‍ ശബരിമല മണ്ഡലകാലത്തിനു മുമ്ബുള്ള പതിവു യോഗമാണെങ്കിലും യുവതി പ്രവേശനമടക്കം കലുക്ഷിതമായ അന്തരീക്ഷത്തില്‍ യോഗത്തിനു പ്രത്യേകം പ്രാധാന്യമുണ്ടെന്നായിരുന്നു വിലയിരുത്തല്‍. ആന്ധ്രയില്‍ നിന്നുള്ള മാധവിയെന്ന ഭക്ത തുലാമാസ പൂജ സമയത്ത് ദര്‍ശനത്തിനെത്തിയിരുന്നെങ്കിലും പ്രതിഷേധം കാരണം സാധിച്ചിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *