തിരുവനന്തപുരം: ശബരിമല നട നവംബര്‍ അഞ്ചിന് തുറക്കുന്ന പശ്ചാത്തലത്തില്‍ ശനിയാഴ്ച മുതല്‍ സേനയെ വിന്യസിക്കും. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാലാണ് സേനയെ നേരത്തെ വിന്യസിക്കുന്നത്.
ഐജി എം.ആര്‍. അജിത് കുമാറിനാണ് സന്നിധാനത്തിന്‍റെ ചുമതല. ഐജി അശോക് യാദവിനാണ് പന്പയുടെ ചുമതല.
