കൊച്ചി: പുനപരിശോധന ഹര്‍ജി മാത്രം കണക്കിലെടുത്തല്ല ശബരിമല വിഷയത്തില്‍ ബിജെപി നിലപാടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായെ കോടതി പുനപരിശോധനാ ഹര്‍ജി സ്വീകരിക്കാറൂള്ളൂവെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
സംസ്ഥാന ലിസ്റ്റില്‍ വരുന്ന വിഷയമാണ് ശബരിമല. എന്നാല്‍ ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നാണ് എല്‍ഡിഎഫ് പറയുന്നത്. ഇതിനാല്‍ തന്നെ എല്‍ഡിഎഫും യുഡിഎഫും ജനങ്ങളെ കബളിപ്പിക്കുന്നുവെന്നും സംസ്ഥാന അദ്ധ്യക്ഷന്‍ ആരോപിച്ചു.
