പ്രധാനമന്ത്രിയാവാന്‍ ഏറ്റവും യോഗ്യന്‍ നരേന്ദ്ര മോദി തന്നെയെന്ന് സര്‍വേ ഫലം

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കെ എത്തി നില്‍ക്കെ പ്രധാനമന്ത്രിയാവാന്‍ ഏറ്റവും യോഗ്യന്‍ നരേന്ദ്ര മോദി തന്നെയാണെന്ന് സര്‍വേ ഫലം. ന്യൂസ് പോര്‍ട്ടലായ ഡെയ്ലി ഹണ്ട് നടത്തിയ ഓണ്‍ലെെന്‍ സര്‍വേയില്‍ 63 ശതമാനം പേരും മോദി തന്നെ പ്രധാനമന്ത്രിയാവണമെന്ന് അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ നല്ലൊരു ഭാവിക്കായി മോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാവണമെന്ന് ഭൂരിഭാഗം പേരും ആവശ്യപ്പെട്ടത്.

രാജ്യത്തിനും അകത്തും പുറത്തുമായി ഏകദേശം 53 ലക്ഷം പേ‌ര്‍ സര്‍വേയില്‍ പങ്കെടുത്തതായി ഡെയ്ലി ഹണ്ട് വ്യക്തമാക്കി. നീല്‍സണ്‍ ഇന്ത്യ എന്ന ഡാറ്റ അലലിറ്റിക്സ് കമ്ബനിയുമായി ചേര്‍ന്നാണ് സര്‍വേ നടത്തിയത്. അഴിമതി പൂര്‍ണമായും തുടച്ച്‌ നീക്കാന്‍ പ്രധാനമന്ത്രിക്ക് സാധിക്കുമെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 60 ശതമാനം പേരും പറഞ്ഞത്.അഴിമതിക്കെതിരായ പോരാട്ടത്തില്‍ 15 ശതമാനത്തോടെ ഡല്‍ഹി മുഖ്യമന്ത്രി രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ 14 ശതമാനം നേടി കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മൂന്നാം സ്ഥാനത്താണ്.

Leave a Reply

Your email address will not be published. Required fields are marked *