രശ്മി നായരുടെ വീടിനു നേരെ കല്ലേറ്; ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍

പത്തനാപുരം: രശ്മി ആര്‍ നായരുടെ വീടിനു നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍. രശ്മിയുടെ പത്തനാപുരം കരിമ്ബാലൂരുള്ള വീടിന് നേര്‍ക്കായിരുന്നു അക്രമം. സംഭവം നടന്ന് അരമണിക്കൂറിനുള്ളില്‍ രശ്മി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. “ശബരിമലയ്ക്ക് പോകും അല്ലേടി എന്ന് ചോദിച്ചു വീടിനു നേരെ കല്ലുകള്‍ വീണു തുടങ്ങി. ഇപ്പോഴും തുടരുന്നു, കുട്ടികള്‍ പേടിച്ചിട്ടുണ്ട്. പത്തനാപുരം CI യെയും പോലീസ് സ്റ്റേഷനിലും അറിയിച്ചിട്ടുണ്ട്.” ഇങ്ങനെയായിരുന്നു രശ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

സംഭവത്തില്‍ അക്രമിയെ ചോദ്യം ചെയ്തു വരികയാണെന്നും അതിന് ശേഷം മാത്രമേ വിശദവിവരങ്ങള്‍ പറയാന്‍ സാധിക്കൂ എന്നും പത്തനാപുരം എസ് ഐ ജോസഫ് ലിയോ പറഞ്ഞു. ‘കല്ലെറിഞ്ഞ സംഘിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു കൊണ്ടുപോയി’ എന്ന് രശ്മി പിന്നീട് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *