ബന്ധുനിയമന ആരോപണത്തില്‍ കെ ടി ജലീലിനെ പരിഹസിച്ച്‌ വി ടി ബല്‍റാം

കൊച്ചി: ബന്ധുനിയമന ആരോപണത്തില്‍ കെ ടി ജലീലിനെ പരിഹസിച്ച്‌ എംഎല്‍എ വിടി ബല്‍റാം രംഗത്ത്. അഭിമുഖത്തിന് വന്ന മൂന്നു പേര്‍ക്കും യോഗ്യതയില്ലാത്തവരായിരുന്നുവെന്നും അതിനാല്‍ ബന്ധുവിനെ അങ്ങോട്ട് വിളിച്ച്‌ നിയമിക്കുകയായിരുന്നുവെന്നുമാണ് യൂത്ത് ലീഗ് ആരോപണം ഉന്നയിച്ചത്. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ജനറല്‍ മാനേജരായാണ് മന്ത്രി പിതൃസഹോദര പുത്രനെ നിയമിച്ചത്.

എന്നാല്‍ കയറ്റിയിരുത്താന്‍ യോഗ്യതയുള്ള കേരളത്തിലെ ഒരേ ഒരാള്‍ കെ ടി അദീബ് ആയതുകൊണ്ടാണ് ജലീല്‍ അങ്ങനെ ചെയ്തതെന്നാണ് ബല്‍റാം പരിഹാസരൂപേണ ഫേസ്ബുക്കില്‍ കുറിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കേറ്റിയിരുത്താന്‍ യോഗ്യതയുള്ള കേരളത്തിലെ ഒരേയൊരാള്‍ കെ.ടി.അദീബ് ആയത് ഓന്റെ എളാപ്പ കെ.ടി.ക്കാന്റെ തെറ്റാണോ കൂട്ടരേ!

Leave a Reply

Your email address will not be published. Required fields are marked *