കേന്ദ്രത്തിലേത് ഏകാംഗ സര്‍ക്കാര്‍: മോദിയെ പരിഹസിച്ച്‌ വീണ്ടും തരൂര്‍

ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ശി​വ​ലിം​ഗ​ത്തി​ല്‍ ഇ​രി​ക്കു​ന്ന തേ​ളി​നെ പോ​ലെ​യാ​ണെ​ന്ന പ​രാ​മ​ര്‍​ശം ഉ​ന്ന​യി​ച്ച ശ​ശി ത​രൂ​രി​നെ​തി​രെ അപകീര്‍ത്തി കേസ് ഉയര്‍ന്നിട്ടും മോദിക്കെതിരായ തരൂരിന്‍റെ വിമര്‍ശനം അവസാനിക്കുന്നില്ല. വാളുയര്‍ത്തിപ്പിടിച്ച്‌​ വെള്ളക്കുതിരപ്പുറത്തിരുന്ന്​ എല്ലാ ഉത്തരങ്ങളും എനിക്ക്​ അറിയാമെന്ന്​ പറയുന്ന ഹീറോയാണ്​ മോദിയെന്നാണ് തൂരിന്‍റെ പുതിയ പരിഹാസം.

മോദിയുടേത് ഏകാംഗ സര്‍ക്കാരാണെന്നും അദ്ദേഹം പറയുന്നതിനനുസരിച്ച്‌​ തുള്ളുകയാണ്​ ബാക്കിയുള്ളവരെന്നും തരൂര്‍ കുറ്റപ്പെടുത്തി. ഇന്ത്യയില്‍ ഇതുവരെ ഇങ്ങനെ ഒരു കേന്ദ്രീകൃത ഓഫീസ് ഉണ്ടായിട്ടില്ലെന്നും എല്ലാ തീരുമാനങ്ങളും എടുക്കുന്നത്​ പ്രധാനമന്ത്രിയുടെ ഓഫീസാണെന്നും തരൂര്‍ വിമര്‍ശിച്ചു. ഫയലുകളെല്ലാം പ്രധാനമന്ത്രിയുടെ ഓഫീസിലേക്കാണ്​ അനുമതിക്കായി അയക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പോ ശേഷമോ മറ്റ് പാര്‍ട്ടികളുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കുമെന്ന് വ്യക്തമാക്കിയ തരൂര്‍, പ്രധാനമന്ത്രി സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിയായിരിക്കണമെന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *