സൗദി ആരോഗ്യസെമിനാറില്‍ മലയാളി ഗവേഷകനും

റിയാദ്: ജി.സി.സി രാജ്യങ്ങളുടെ ആരോഗ്യ മന്ത്രാലയങ്ങളുടെ സംയുക്ത സമിതിയും സൗദിയിലെ കിങ് ഫഹദ് മെഡിക്കല്‍ സിറ്റിയും ആരോഗ്യമന്ത്രായവും ചേര്‍ന്ന് സംഘടിപ്പിച്ച പ്രഥമ  രാജ്യാന്തര ആരോഗ്യ സെമിനാറില്‍ പ്രബന്ധമവതരിപ്പിക്കാന്‍ മലയാളി ഗവേഷകനും. ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാല പൂര്‍വ വിദ്യാര്‍ത്ഥിയും മലേഷ്യയിലെ ഇന്റര്‍ നാഷണല്‍ ഇസ്ലാമിക് സര്‍വകലാശാലയില്‍ പി എച്ച് ഡി ഗവേഷകനുമായ സയ്യിദ് മുഹ്‌സിന്‍ തങ്ങള്‍ കുറുമ്പത്തൂരിനാണ് സൗദിയിലെ റിയാദില്‍ നടക്കുന്ന പ്രബന്ധമവതരിപ്പിക്കാന്‍ അവസരം ലഭിച്ചത്. രോഗ രഹസ്യങ്ങളും രോഗിയുടെ അവകാശങ്ങളും ഇസ്ലാമിക പരിപ്രേക്ഷ്യം എന്ന വിഷയത്തിലായിരുന്നു സയ്യിദ് മുഹ്‌സിന്‍ പ്രബന്ധമവതരിപ്പിച്ചത്. സെമിനാര്‍  സൗദി ആരോഗ്യ സഹമന്ത്രി ഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ ദുവൈല ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *