ശബരിമലയിലെ ആചാരപരമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടില്ല: എ പത്മകുമാര്‍

തിരുവനന്തപുരം: ശബരിമലയിലെ ആചാരപരമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍.

ദേവസ്വം ബോര്‍ഡ് തന്നെയാണ് ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടതെന്നും മറ്റാരെയും ഇക്കാര്യത്തില്‍ ഇടപെടാന്‍ അനുവദിക്കില്ലെന്നും പത്മകുമാര്‍ പറഞ്ഞു.

രാവിലെ നട തുറക്കുന്നത് മുതല്‍ ഹരിവരാസനം പാടി നട അടയ്ക്കുന്നത് വരെ ദേവസ്വം ബോര്‍ഡായിരിക്കും കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ശബരിമലയില്‍ ഒരു കാര്യത്തിലും സര്‍ക്കാര്‍ ഇടപെടാന്‍ പാടില്ല എന്ന വാദം അംഗീകരിക്കാന്‍ കഴിയില്ല. ശബരിമലയില്‍ നല്ല രീതിയിലുള്ള ഇടപെടലാണ് സര്‍ക്കാരില്‍ നിന്ന് ഉണ്ടായിരിക്കുന്നത്, അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *