പ്രതിഷേധം നേരിട്ട സ്ത്രീകള്‍ ദര്‍ശനം നടത്തി; നാമജപ പ്രതിഷേധം അവസാനിപ്പിച്ചു

സന്നിധാനം: ശബരിമലയില്‍ ഇരുമുടിക്കെട്ടില്ലാതെ എത്തിയപ്പോള്‍ പ്രതിഷേധം നേരിട്ട സ്ത്രീകള്‍ ദര്‍ശനം നടത്തി. വടക്കേനടയിലൂടെയാണ് ഇവര്‍ ദര്‍ശനം നടത്തിയത്. 50 വയസാകാത്ത സ്ത്രീകള്‍ എത്തിയെന്ന സംശയത്തില്‍ രാവിലെ ഇവര്‍ക്ക് നേരെ നടപ്പന്തലില്‍ വച്ച്‌ പ്രതിഷേധമുണ്ടായിരുന്നു. അതേസമയം നടപ്പന്തലില്‍ നടന്ന തീര്‍ഥാടകരുടെ നാമജപ പ്രതിഷേധം അവസാനിപ്പിച്ചു.

മകന്‍റെ കുട്ടിക്ക് ചോറൂണ് നടത്താനാണ് സന്നിധാനത്ത് എത്തിയതെന്ന് തൃശൂര്‍ സ്വദേശിനി ലളിത മാധ്യമങ്ങളോടു പറഞ്ഞു. പമ്ബയിലും നടപ്പന്തലിലും പ്രായം തെളിയിക്കാന്‍ ആധാര്‍ കാര്‍ഡ് പരിശോധിച്ചിരുന്നതായും എന്നാല്‍ നടപ്പന്തലില്‍വച്ച്‌ ചിലര്‍ തടയാന്‍ ശ്രമിക്കുകയായിരുന്നുവെന്നും ലളിത മാധ്യമങ്ങളോട് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ ലളിത ഉള്‍പ്പെടെ മൂന്ന് സ്ത്രീ​ക​ളാ​ണ് അ​യ്യ​പ്പ ദ​ര്‍​ശ​ന​ത്തി​നാ​യി സന്നിധാനത്തെത്തിയത്. എന്നാല്‍ ഇ​വ​ര്‍​ക്ക് 50 വ​യ​സി​ല്‍ മു​ക​ളി​ല്‍ പ്രാ​യ​മി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി അ​ഞ്ഞൂ​റോ​ളം വ​രു​ന്ന പ്ര​തി​ഷേ​ധ​ക്കാ​ര്‍ നാമജപ പ്രതിഷേധവുമായി ഇ​വ​രെ ന​ട​പ്പ​ന്ത​ലി​ല്‍ ത​ട​യു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ സ്ഥ​ല​ത്ത് പോ​ലീ​സും പ്ര​തി​ഷേ​ധ​ക്കാ​രും ത​മ്മി​ല്‍ വാ​ക്കേ​റ്റ​മു​ണ്ടാ​യി. പി​ന്നീ​ട് സ്ത്രീ​ക​ളെ പോ​ലീ​സ് ന​ട​പ്പ​ന്ത​ലി​ല്‍​നി​ന്നും പു​റ​ത്തെ​ത്തി​ച്ചു. ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്താ​ന്‍ എ​ത്തി​യ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രെയും പ്ര​തി​ഷേ​ധ​കാ​ര്‍ ആ​ക്ര​മി​ച്ചു. ദര്‍ശനത്തിനെത്തിയ സ്ത്രീകള്‍ക്ക് 50 വയസിനു മുകളില്‍ പ്രായമായതായി പോലീസ് അറിയിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയത്. ഇതിനുശേഷം ഭക്തരുടെ കൂടി സഹകരണത്തോടെ ഇവര്‍ ദര്‍ശനം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *