തിന്മയ്ക്കു മേല്‍ നന്മ വിജയിച്ച ദിവസം; ദീപാവലി ആശംസകള്‍ നേര്‍ന്ന് എം എം മണി

തിരുവനന്തപുരം: ദീപാവലി ആശംസകളുമായി മന്ത്രി എം എം മണി. കേരളത്തില്‍ എല്ലാത്തരം തിന്മകള്‍ക്കും മേല്‍ വിജയം വരിക്കുന്ന സവിശേഷ സന്ദര്‍ഭത്തിലാണ് ഈ വര്‍ഷത്തെ ദീപാവലി ആഘോഷം. കള്ള പ്രചരണങ്ങളും, കുതന്ത്രങ്ങളും, അനാചാരങ്ങളും തകര്‍ന്നു വീഴുന്ന ഈ സമയത്ത് എല്ലാത്തരം തിന്മകളെയും അകറ്റി നിര്‍ത്താനും മാനവികതാ മൂല്യം സംരക്ഷിക്കാനും കേരള ജനതയ്ക്ക് കഴിയട്ടെയെന്ന് ആശംസിക്കുന്നുവെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ:

തിന്മയ്ക്കു മേല്‍‍ നന്മ വിജയിച്ച ദിവസം. കേരളത്തില്‍ എല്ലാത്തരം തിന്മകള്‍ക്കും മേല്‍ വിജയം വരിക്കുന്ന സവിശേഷ സന്ദര്‍ഭത്തിലാണ് ഈ വര്‍ഷത്തെ ദീപാവലി ആഘോഷം.സത്യത്തിന്റെയും തിരിച്ചറിവിന്റെയും ദിനം കൂടിയാണ് ഇന്ന്. നാം നേരിട്ട പ്രളയ ദുരന്തത്തിന്റെയും, അതിജീവനത്തിന്റെയും നാളുകള്‍ ഇന്നും നമ്മുടെയെല്ലാം ഓര്‍‍മ്മയിലുണ്ട്. അത് ഒരുമയുടെ നാളുകള്‍ കൂടിയായിരുന്നു. ആഘോഷങ്ങളും ആചാരങ്ങളും പലതാണെങ്കിലും എല്ലാത്തിനും മത നിരപേക്ഷ സ്വഭാവം ഉണ്ടാവേണ്ടതുണ്ട്.

കള്ള പ്രചരണങ്ങളും, കുതന്ത്രങ്ങളും, അനാചാരങ്ങളും തകര്‍ന്നു വീഴുന്ന ഈ സമയത്ത് എല്ലാത്തരം തിന്മകളെയും അകറ്റി നിര്‍ത്താനും മാനവികതാ മൂല്യം സംരക്ഷിക്കാനും കേരള ജനതയ്ക് കഴിയട്ടെയെന്ന് ആശംസിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *