ശബരിമല സന്ദര്‍ശനത്തിനെത്തുമെന്ന് ആക്ടിവിസ്റ്റ് തൃപ്തി ദേശായി

ന്യൂഡല്‍ഹി : മണ്ഡലകാലത്ത് ശബരിമല സന്ദര്‍ശനത്തിനെത്തുമെന്ന് പ്രമുഖ ആക്ടിവിസ്റ്റ് തൃപ്തി ദേശായി. ദര്‍ശനത്തിന് വേണ്ട സുരക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും എസ് പിക്കും കത്തയക്കുമെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്.

മണ്ഡലകാല പൂജകള്‍ ഈ മാസം 17നാണ് ആരംഭിക്കുന്നത്. ഇതിനു ശേഷം ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കു ശേഷം ശബരിമല സന്ദര്‍ശിക്കാനെത്തുമെന്നാണ് ഇവര്‍ വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ മുംബൈയിലെ ശനീശ്വര ക്ഷേത്രത്തില്‍ സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട് പോരാട്ടം നടത്തി വിജയം കണ്ട ഭൂമാതാ ബ്രിഗേഡിന്റെ നേതാവ് കൂടിയാണ് തൃപ്തി.

Leave a Reply

Your email address will not be published. Required fields are marked *