കൊച്ചി: ദേവസ്വംബോര്‍ഡ് അംഗം കെ.പി. ശങ്കര്‍ദാസിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ശബരിമലയില്‍ ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയതില്‍ ആചാരലംഘനം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. അഭിഭാഷകനായ രാംകുമാറാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
ആചാരം സംരക്ഷിച്ചുകൊള്ളാമെന്ന് സത്യപ്രതിജ്ഞ ചെയ്ത ശങ്കര്‍ദാസ് സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയിരിക്കുന്നത്. ആചാരലംഘനം നടത്തിയ അദ്ദേഹത്തെ നീക്കം ചെയ്യണമെന്നും രാംകുമാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
അതേസമയം നിലയ്ക്കല്‍, പന്പ സംഘര്‍ഷങ്ങളില്‍ അറസ്റ്റിലായവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇന്ന് പരിഗണിക്കുന്നത് 15 പേര് നല്കിയ ജാമ്യാപേക്ഷകളാണ്. പ്രതികള്‍ക്കെതിരായ ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ ഹാജരാക്കണമെന്ന് കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടിരുന്നു.
