തന്നോടൊന്നു ഫോണ്‍ ചെയ്യാനല്ലെ പറഞ്ഞുള്ളൂ, ഇങ്ങോട്ട് ഓടി വരാന്‍ ഞാന്‍ പറഞ്ഞില്ല

തിരക്കുകള്‍ ഏറെയുണ്ടെങ്കിലും ഒരു കാലത്ത് സി.പി.എമ്മിന്റെ തീപ്പൊരി നേതാവായ ഗൗരിയമ്മ തന്നെക്കുറിച്ച്‌ തിരക്കി എന്ന് അറിഞ്ഞപ്പോള്‍ കാണാനായി ഓടി എത്തിയതാണ് ധനമന്ത്രി തോമസ് ഐസക്.

 

എന്നാല്‍ ഇഷ്ടക്കാരോട് കുറച്ച്‌ അധികാരത്തോടെ വെറുതെ മുഖത്ത് ദേഷ്യം വരുത്തി സംസാരിക്കുന്ന ഗൗരിയമ്മ തോമസ് ഐസക്കിനെയും വെറുതെ വിട്ടില്ല തന്നോടൊന്നു ഫോണ്‍ ചെയ്യാനല്ലെ പറഞ്ഞുള്ളൂ, ഇങ്ങോട്ട് ഓടി വരാന്‍ ഞാന്‍ പറഞ്ഞില്ലെന്ന് പറഞ്ഞാണ് അദ്ദേഹത്തെ ഗൗരിയമ്മ സ്വീകരിച്ചത്. സംസാരത്തിനിടയില്‍ താന്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനുണ്ടെന്ന് പറഞ്ഞപ്പോള്‍ ഗൗരിയമ്മയയുടെ പ്രതികരണം ഇങ്ങനെ എന്നാല്‍ താന്‍ വേഗം ചെല്ലൂ…

Leave a Reply

Your email address will not be published. Required fields are marked *