എറണാകുളം: ശബരിമലയില്‍ നടന്ന സമരപരിപാടികള്‍ സുപ്രീം കോടതി വിധിക്കെതിരെയെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനെതിരെ ഉണ്ടായ അക്രമസംഭവങ്ങളില്‍ ഉള്ള ജാമ്യ ഹര്‍ജി പരിഗണിക്കവേയായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
ജാമ്യ ഹര്‍ജി ഹൈക്കോടതി വീണ്ടും തള്ളി. തൃപ്പൂണിത്തുറ സ്വദേശി ഗോവിന്ദ് മധുസൂദനന്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയാണ് ഹൈകോടതി തള്ളിയത്. ശബരിമല അക്രമ സംഭവത്തില്‍ പങ്കില്ലെന്ന് ഗോവിന്ദ് മധുസൂദനന്‍റെ വാദം കോടതി അംഗീകരിച്ചില്ല.
