പാലക്കാട‌്ആ: ചാര സംരക്ഷണത്തിന്റെ പേരില്‍ എന്‍ഡിഎ നടത്തുന്ന വിശ്വാസ സംരക്ഷണ രഥയാത്രയും യുഡിഎഫിന്റെ ജാഥയും സുപ്രീംകോടതി വിധിയോടുള്ള വെല്ലുവിളിയാണെന്ന‌് ജസ‌്റ്റിസ‌് കെമാല്‍ പാഷ. വിധിയ‌്ക്കെതിരായ വെല്ലുവിളിയാണിത‌്. ആചാരങ്ങളെ രക്ഷിക്കാനെന്നാണ‌് പറയുന്നത‌്. എന്നാല്‍, ഇങ്ങനെ ആചാരങ്ങളൊന്നുമില്ലെന്നും ആചാരങ്ങള്‍ ശരിയല്ലെന്നും ജാഥ നടത്തുന്നവര്‍ക്ക‌് അറിയാം.
എങ്കിലും വിശ്വാസത്തിനെതിരെ സുപ്രീകോടതി എന്തോ പറഞ്ഞുവെന്നും പ്രചരിപ്പിച്ചാണ‌് ഇവര്‍ രംഗത്തിറങ്ങിയിരിക്കുന്നത‌്. ഇത‌് സുപ്രീംകോടതി വിധിയുടെ ലംഘനം തന്നെയാണ‌്. ആരുടെ ആചാരങ്ങളെയാണ‌് ഇവര്‍ സംരക്ഷിക്കാന്‍ പോകുന്നതെന്നും ആരുടെ വിശ്വാസത്തെയാണ‌് ഇവര്‍ രക്ഷിക്കുന്നതെന്നും കെമാല്‍ പാഷ ചോദിച്ചു.
പാലക്കാട‌് എം വി രാഘവന്‍ അനുസ‌്മരണ പരപാടിക്ക‌് എത്തിയ കെമാല്‍ പാഷ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക‌് മറുപടിയുകയായിരുന്നു.
