പ്രളയക്കെടുതി: തകര്‍ന്ന വീടുകളുടെ നിര്‍മ്മാണം ആരംഭിച്ചെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: പ്രളയത്തില്‍ പൂര്‍ണമായി തകര്‍ന്ന വീടുകളുടെ നിര്‍മ്മാണം ആരംഭിച്ചുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സ്വന്തമായി സ്ഥലമുള്ളയിടത്ത് വീടു നിര്‍മ്മിക്കുന്നവര്‍ക്ക് ആദ്യ ഗ‌ഡു നല്‍കാനാണ് ജില്ലാ കളക്ടര്‍മാര്‍ക്കുള്ള നിര്‍ദേശം.

ആദ്യ ഗഡുവിനായി 60537 പേരാണ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ആദ്യ ഗഡുവിന് 16 കോടി രൂപ വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. വീടുകളുടെ നി‌മ്മാണത്തിന്റെ പുരോഗതി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി വിലയിരുത്തുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *