കൊല്ലത്ത് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് പിടിയില്‍

കൊല്ലം: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടികൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. അഞ്ചല്‍ സ്വദേശി അരുണാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായി സമൂഹമാധ്യമം വഴിയാണ് ഇയാള്‍ സൗഹൃദം സ്ഥാപിച്ചത്. രാവിലെ സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റി തെന്മല, കുളത്തുപ്പുഴ, കരവാളൂര്‍ എന്നീ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം നടത്തി. വൈകുന്നേരത്തോടെ പെണ്‍കുട്ടിയെ കാണാതായ വിവരം പുറത്തുവന്നതോടെ പോലീസും നാട്ടുകാരും തെരച്ചില്‍ തുടങ്ങി. ഇതറിഞ്ഞ അരുണ്‍ പെണ്‍കുട്ടിയെ കരവാളൂരില്‍ ഉപേക്ഷിച്ച്‌ രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ തടഞ്ഞുവച്ച്‌ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

മൂന്ന് മാസം മുമ്ബാണ് ട്രെയിനില്‍ യാത്ര ചെയ്തിരുന്ന പെണ്‍കുട്ടിയുടെ മുഖത്ത് ആസിഡ് ഒഴിച്ചുപൊള്ളിച്ച സംഭവത്തിലും ഇയാള്‍ പ്രതിയാണ്. പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്നായിരുന്നു പെണ്‍കുട്ടിക്ക് നേരെ ആക്രമണം ഉണ്ടായത്. ഈ കേസില്‍ റിമാന്റില്‍ കഴിഞ്ഞിരുന്ന അരുണ്‍ ഒരുമാസം മുന്‍പാണ് ജാമ്യത്തില്‍ ഇറങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *