തിരുവനന്തപുരം: ശബരിമല നടയടയ്ക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിലപാട് മാറ്റിയ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ളയെ ട്രോളി കോണ്‍ഗ്രസ് നേതാവ് വി.ടി.ബല്‍റാം രംഗത്തെത്തി.
ക്ലയന്റ് ആരാണെന്ന് പോലും ചോദിക്കാന്‍ മെനക്കെടാതെ ലീഗല്‍ അഡ്വൈസ് നല്കിയ പിള്ളസാര്‍ മാസാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. എന്നാല്‍ പിള്ള മാസല്ലെന്നും മറിച്ച് മരണമാസാണെന്നുമാണ് ഈ പോസ്റ്റിന് താഴെ ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്.
