നെയ്യാറ്റിന്‍കര കൊലപാതകം; ഡിവൈഎസ്പി ഹരികുമാര്‍ ഉപയോഗിച്ചിരുന്ന കാര്‍ കണ്ടെത്തി

തിരുവനന്തപുരം: ഡിവൈഎസ്പി ഹരികുമാര്‍ ഉപയോഗിച്ചിരുന്ന കാര്‍ കണ്ടെത്തി. കല്ലറയിലെ കുടുംബ വീട്ടിലാണ് കാര്‍ ഉള്ളത്. കല്ലമ്ബലം വരെയാണ് ഈ കാര്‍ ഉപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു. കല്ലമ്ബലത്ത് കാര്‍ ഉപേക്ഷിച്ചാണ് ഹരികുമാര്‍ കടന്നു കളഞ്ഞത്.

അതേസമയം, നെയ്യാറ്റിന്‍കര കൊലപാതകത്തില്‍ രണ്ടാമത്തെയാളെയും പൊലീസ് പിടികൂടിയിട്ടുണ്ട്. ഹരികുമാറിനൊപ്പം രക്ഷപെട്ട ബിനുവിന്റെ മകന്‍ അനൂപ് കൃഷ്ണയെയാണ് പൊലീസ് പിടികൂടിയിരിക്കുന്നത്. ഹരികുമാറിന് രക്ഷപെടാന്‍ കാര്‍ എത്തിച്ച്‌ നല്‍കിയത് അനൂപാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ഇതോടെ ഈ കേസില്‍ പിടിയിലായവരുടെ എണ്ണം രണ്ടായിട്ടുണ്ട്.

ഡിവൈഎസ്പി ഹരികുമാറിനെ രക്ഷപ്പെടാന്‍ സഹായിച്ച മറ്റൊരാളും നേരത്തെ പിടിയിലായിരുന്നു. തൃപ്പരപ്പിലെ ലോഡ്ജ് മാനേജര്‍ സന്തോഷായിരുന്നു പിടിയിലായിരുന്നത്. ഡിവൈഎസ്പിയ്ക്ക് സന്തോഷ് രണ്ട് സിം കാര്‍ഡുകളും കൈമാറിയിരുന്നു. എന്നാല്‍ രണ്ട് സിം കാര്‍ഡുകളും ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ക്രൈംബ്രാഞ്ചാണ് ഇയാളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *