ശബരിമല യുവതിപ്രവേശനം: ബിജെപിയും സിപിഎമ്മും അശാന്തി സൃഷ്ടിക്കുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

പാലക്കാട്: ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ബിജെപിയും സിപിഎമ്മും അശാന്തി സൃഷ്ടിക്കുന്നു എന്ന് കെ പി സി സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍. ശബരിമല വിഷയത്തില്‍ ബിജെപി അയോധ്യ പോലെയും സിപിഎം കണ്ണൂര്‍ പോലെയും അശാന്തി സൃഷ്ടിക്കാനുമാണ് ശ്രമിക്കുന്നത്.

കണ്ണൂരിലെ ചാവു നിലങ്ങളില്‍ നിന്നാണ് ശബരിമലയിലേക്ക് ചാവേറുകളെ കൊണ്ടുവന്നത് എന്നും അദ്ദേഹം പാലക്കാട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *