കേരള ബ്ലാസ്റ്റേഴ്സ് ഒരിക്കല്‍ കൂടെ സ്വന്തം ഗ്രൗണ്ടില്‍ പതറുകയാണ്. ഇന്ന് എഫ് സി ഗോവയ്ക്ക് എതിരെയുള്ള മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്ബോള്‍ എതിരില്ലാത്ത രണ്ടു ഗോളിന് കേരളം പിറകിലാണ്. കളിയുടെ തുടക്കത്തില്‍ 11ആം മിനുട്ടില്‍ തന്നെ എഫ് സി ഗോവ ലീഡ് എടുത്തിരുന്നു. ഗോവയുടെ സൂപ്പര്‍ താരം കോറോ തന്നെ ആയിരുന്നു ഗോളുമായി എത്തിയത്. അഹ്മദ് ജാഹോ കൊടുത്ത ക്രോസ് ഹെഡ് ചെയ്ത് കോറോ കേരളത്തിന്റെ വലയില്‍ ഇടുകയായിരുന്നു.
ആദ്യ പകുതിയുടെ വിസില്‍ വരുന്നതിന് തൊട്ടു മുമ്ബായിരുന്നു കോറോ രണ്ടാമതും കേരള ബ്ലാസ്റ്റേഴ്സ് വല ചലിപ്പിച്ചത്. ബോക്സിന് പുറത്തു നിന്നുള്ള സ്ട്രൈക്കിലാണ് കോറോ നവീണ്‍ കുമാറിനെ വീഴ്ത്തിയത്. ഇന്നത്തെ ഗോളുകളോടെ കോറോ ഐ എസ് എല്ലില്‍ 26 ഗോളുകള്‍ എന്ന നേട്ടത്തില്‍ എത്തി.
ഒരുപാട് മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് എത്തിയത് എങ്കിലും അതൊന്നും ഇതുവരെ ഗുണം ചെയ്തിട്ടില്ല. എഫ് സി ഗോവയുടെ അത്ര മികച്ചതല്ലാത്ത ഡിഫന്‍സിനെ കാര്യമായി പരീക്ഷിക്കാന്‍ വരെ കേരളത്തിന് ആദ്യ പകുതില്‍ ആയില്ല. രണ്ടാം പകുതിയില്‍ സഹലിനെ പോലുള്ള താരങ്ങളെ എത്തിച്ച് ജെയിംസ് കളി മാറ്റും എന്ന് പ്രതീക്ഷിക്കാം.
