തിരുവനന്തപുരം : മണ്ഡല കാലം ആരംഭിക്കാനിരിക്കെ ശബരിമലയിലെ ഒരുക്കങ്ങള്‍ ഉടന്‍ തന്നെ പൂര്‍ത്തിയാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു . നിശ്ചയിച്ച സമയത്തിനുള്ളില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തീകരിക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി .പരിസ്ഥിതിക്ക് ദോഷം ഉണ്ടാകുന്ന ഒരു തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും ശബരിമലയില്‍ നടത്തില്ല എന്നും അതിനായി പുതിയ പദ്ധതികള്‍ ഒന്നും തന്നെ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടില്ല എന്നും ടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
വത്സന്‍ തില്ലങ്കേരിയെ വനിതാ പൊലീസുകാരുടെ പ്രായം തെളിയിക്കേണ്ട സര്‍ട്ടിഫിക്കറ്റ് കാണിക്കേണ്ടി വന്നോ എന്ന് അറിയില്ല എന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു .
