ശബരിമലയില്‍ പൊലീസ് പാസ് നിര്‍ബന്ധമാക്കിയതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: ശബരിമലയില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി വാഹനങ്ങള്‍ക്ക് പൊലീസ് പാസ് നിര്‍ബന്ധമാക്കിയതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ഇത്തരത്തിലൊരു നടപടി സഞ്ചാര സ്വാതന്ത്ര്യത്തിന്റെ നിഷേധമാണെന്ന് ചൂണ്ടിക്കാട്ടി തൃശൂര്‍ സ്വദേശിയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞ അധികാര ദുര്‍വിനിയോഗമെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി ബുധനാഴ്ച ഹൈക്കോടതി പരിഗണിക്കും. ശബരിമല തീര്‍ഥാടനത്തിന് എത്തുന്നവര്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കി അവരവരുടെ പൊലീസ് സ്റ്റേഷനില്‍ നിന്ന് ലഭിക്കുന്ന പാസുമായി ശബരിമലയില്‍ എത്തണമെന്ന് നിര്‍ദേശമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *