റായ്പൂര്‍: നിയമസഭാ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഛത്തീസ്ഗഡിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം അഞ്ച് മാവോയിസ്റ്റുകളെ വധിച്ചു. ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു. ഛത്തീസ്ഗഡിലെ ബിജാപൂരിലാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ഏറ്റുമുട്ടലുണ്ടായത്.
സുരക്ഷാ സേനയ്ക്കുനേരെ മാവോയിസ്റ്റുകള്‍ ആക്രമണം നടത്തുകയായിരുന്നു. പരിക്കേറ്റ സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും സ്ഥലത്ത് പരിശോധനകള്‍ നടത്തിവരികയാണെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
ഞായറാഴ്ചയും ബിജാപൂരില്‍ സുരക്ഷസേനയ്ക്കു നേരെ മാവോയിസ്റ്റുകള്‍ ആക്രമണം നടത്തിയിരുന്നു. മാവോയിസ്റ്റ് ആക്രമണത്തെ തുടര്‍ന്നു സേന നടത്തിയ പ്രത്യാക്രമണത്തില്‍ ഒരു മാവോയിസ്റ്റിനെ വധിച്ചിരുന്നു.
കനത്ത സുരക്ഷയില്‍ 18 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
