യുവതികളെ പ്രവേശിപ്പിക്കണമെന്ന് സര്‍ക്കാര്‍ വാശിപിടിച്ചാല്‍ ആര്‍.എസ്.എസ് സമരം ശക്തമാക്കും: വത്സന്‍ തില്ലങ്കേരി

കണ്ണൂര്‍: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന് സര്‍ക്കാര്‍ വാശി പിടിച്ചാല്‍ സമരം ശക്തമാക്കുമെന്ന് ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി അറിയിച്ചു. യുവതി പ്രവേശത്തിനെതിരായ സമരം ആര്‍.എസ്.എസ് ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമല യുവതി പ്രവേശനം അനുവദിച്ച വിധി സുപ്രീം കോടതി പുനപരിശോധിക്കുമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജനുവരി 22വരെ സര്‍ക്കാര്‍‌ യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കരുതെന്നും ഇതുമായി ബന്ധപ്പെട്ട് സര്‍ക്കര്‍ സര്‍വ്വകക്ഷി യോഗം വിളിക്കണമെന്നും വത്സന്‍ തില്ലങ്കേരി ആവശ്യപ്പെട്ടു. അതേസമയം, ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന വിധിക്കെതിരെ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജികള്‍ ജനുവരി 22ന് തുറന്ന കോടതിയില്‍ കേള്‍ക്കുമെന്നാണ് സുപ്രീം കോടതി ഉത്തരവ്. യുവതികളെ പ്രവേശിപ്പിക്കാന്‍ ഒക്‌ടോബറില്‍ പുറപ്പെടുവിച്ച ഉത്തരവിന് സ്‌റ്റേയില്ലെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സമര്‍പ്പിക്കപ്പെട്ട റിട്ട് ഹര്‍ജികളും ജനുവരി 22ന് പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *