പത്തനംതിട്ട: ശബരിമല യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കണമോ എന്ന് എന്‍ഡിഎ യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. വിശ്വാസികള്‍ക്ക് അര്‍ഹതപ്പെട്ട നീതി നല്കാന് തയാറല്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. വിശ്വാസികളുടെ വിശ്വാസം ആര്‍ജിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സര്‍വകക്ഷി യോഗം വിളിക്കണമെന്ന് ബിജെപി നേരത്തെ ആവശ്യപ്പെട്ടതാണ്. എന്നാല്‍ യോഗം വിളിക്കാതെ മുഖ്യമന്ത്രി കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവം ഇത്രയും കലുഷിതമാക്കിയത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
