നെയ്യാറ്റിന്‍കര കൊലപാതക കേസില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി

നെയ്യാറ്റിന്‍കര സനല്‍ കുമാറിന്റെ കൊലപാതക കേസില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള സനലിന്റെ ഭാര്യയുടെ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടത്.
കേസിലെ മുഖ്യപ്രതി ഡിവൈഎസ്പി ഹരികുമാര്‍ ആത്മഹത്യ ചെയ്തെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

കേസില്‍ മറ്റു പ്രതികള്‍ ഉണ്ടെന്നും സിബിഐ അന്വേഷണം ആവശ്യമെന്നുമായിരുന്നു ഹര്‍ജിക്കാരിയുടെ വാദം. തുടര്‍ന്നായിരുന്നു സര്‍ക്കാരിനോട് നിലപാട് അറിയിക്കാന്‍ കോടതി നിര്‍ദേശം നല്കിയത്.

Leave a Reply

Your email address will not be published. Required fields are marked *