പാലക്കാട്: ഉറങ്ങുകയായിരുന്ന ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊന്നു. മുണ്ടൂര്‍ വാലിപ്പറമ്ബില്‍ പഴണിയാണ്ടിയാണ് (60) കൊല്ലപ്പെട്ടത്. ഭാര്യ സരസ്വതിയെ കോങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തു. കിടന്നുറങ്ങുകയായിരുന്ന പഴണിയാണ്ടിയെ സരസ്വതി കൊടുവാള്‍കൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനുള്ള കാരണം വ്യക്തമായിട്ടില്ല.
