തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം പ്രഹസനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുവതീകളെ പ്രവേശിപ്പിക്കുമെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചു നിന്നു. സര്‍ക്കാരിന് പിടിവാശിയാണെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. പിന്നീട് പ്രതിപക്ഷത്തിന്റെ ഉള്‍പ്പെടെയുള്ള അഭിപ്രായങ്ങള്‍ കേട്ടശേഷവും മുഖ്യമന്ത്രി നിലപാടില്‍ ഉറച്ചുനിന്നുവെന്നും ഇത് ഭക്തരോടുള്ള വെല്ലുവിളിയാണെന്നും ചെന്നിത്തല പറഞ്ഞു.
ശബരിമലയില്‍ സമാധാനം നിലനിര്‍ത്താന്‍ രണ്ട് നിര്‍ദേശങ്ങളാണ് യുഡിഎഫ് മുന്നോട്ട് വച്ചത്. സുപ്രീംകോടതി വിധിയില്‍ സാവകാശം തേടണമെന്നും അല്ലെങ്കില്‍ പുനപരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്ന ജനുവരി 22വരെ വിധി നടപ്പാക്കരുതെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. എന്നാല്‍ സര്‍ക്കാര്‍ ഇതിന് തയാറായില്ല. സര്‍വകക്ഷിയോഗം കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടായില്ലെന്നും അതുകൊണ്ട് യുഡിഎഫ് യോഗം ബഹിഷ്കരിച്ചുവെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
